myfinpoint Profile Banner
MyFin TV Profile
MyFin TV

@myfinpoint

Followers
268
Following
9
Media
1K
Statuses
6K

MyFin TV, India's First Business Digital TV

Kochi
Joined October 2022
Don't wanna be here? Send us removal request.
@myfinpoint
MyFin TV
6 hours
യുഎസിന്റെ താരിഫ് ആഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ പുതിയ പദ്ധതി ഒരുക്കുമെന്ന് സര്‍ക്കാര്‍. പദ്ധതികള്‍ ബാങ്കിങ് സംവിധാനവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് സൂചന.ഇതുവരെ സബ്‌സിഡികള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു . എന്നാല്‍ വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ ഇക്കാര്യം തള്ളി കളഞ്ഞു.
Tweet media one
0
0
0
@myfinpoint
MyFin TV
6 hours
നിഫ്റ്റി കമ്പനികള്‍ പ്രതി ഓഹരി വരുമാനത്തില്‍ 10 ശതമാനം മുന്നേറ്റം കാഴ്ച വയ്ക്കുമെന്ന് മോത്തിലാല്‍ ഒസ്വാള്‍. സര്‍ക്കാരിന്റെ മൂലധന പിന്തുണയും പണനയവും കരുത്താവും.2025 സാമ്പത്തിക വര്‍ഷത്തില്‍ 1 ശതമാനം മുന്നേറ്റമാണ് നിഫ്റ്റി 50 കമ്പനികള്‍ കാഴ്ച വച്ചത്.
Tweet media one
0
0
0
@myfinpoint
MyFin TV
6 hours
ഏഷ്യ-പസഫിക് മേഖലയിലെ മറ്റ് കയറ്റുമതിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്കുള്ള താരിഫ് കൂടുതലാണ്. ഉല്‍പ്പന്ന മേഖലയിലാണ് ഇതിന്റെ പ്രത്യാഘാതം രൂക്ഷമാവുക. പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ് നിര്‍മാണത്തെയാണ് ഇത് കാര്യമായി ബാധിക്കുകയെന്നുമാണ് മൂഡീസ് സീനിയര്‍ വൈസ് പ്രസിഡന്റ് .
Tweet media one
0
0
0
@myfinpoint
MyFin TV
13 hours
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന് ആനുപാതികമായി അഞ്ചു രൂപ വര്‍ധിച്ചു. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. #gold #goldjewellery #goldprice #GoldPriceHike #GoldPriceToday #GoldPriceUpdate
Tweet media one
0
0
0
@myfinpoint
MyFin TV
14 hours
ഓണത്തിന് സബ്സിഡി നിരക്കിൽ സപ്ലൈക്കോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. മോശം വെളിച്ചെണ്ണ കണ്ടെത്താൻ വിപണിയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന പരിശോധന നടത്തണമെന്നും മന്ത്രിയുടെ നിർദേശം. #keralagovernment #myfintv #Onam #CoconutOil #PriceDrop
Tweet media one
0
0
0
@myfinpoint
MyFin TV
15 hours
സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൻ്റെ സർവീസ് റദ്ദാക്കി. സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് എയർബസ് എ 321 വിമാനത്തിൻ്റെ സർവീസാണ് റദ്ദാക്കിയത്. #AirIndia #AirlineSafety #AirIndiaflight #FlightSafety #myfintv
Tweet media one
0
0
0
@myfinpoint
MyFin TV
16 hours
സ്വർണവില കുതിച്ചുയരുമ്പോൾ, ചില ജ്വല്ലറികൾ ലാഭം കുറച്ചു കാണിച്ച് നികുതി വെട്ടിക്കുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ഒരു ജ്വല്ലറി സ്ഥാപനം മാത്രം 100 കോടി രൂപയോളം നികുതി വെട്ടിച്ചതായും കണ്ടെത്തി. ജ്വല്ലറികൾ അവളുടെ സ്റ്റോക്ക് മൂല്യനിർണയ രീതി മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്.
Tweet media one
0
0
0
@myfinpoint
MyFin TV
16 hours
ഹീറോയെ മറികടന്ന് 2025 ജൂലൈയിൽ 5.15 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ഹോണ്ട ഇന്ത്യ. ഇതോടെ രാജ്യത്തെ ഒന്നാം നമ്പർ ഇരു ചക്ര വാഹന ബ്രാൻഡായി ഹോണ്ട മാറി. പുതിയ മോഡലുകളും സിഎസ് ആർ പ്രവർത്തനങ്ങളും വളർച്ചയ്ക്ക് തുണയായി. #herohonda #honda #twowheeler #myfintv
Tweet media one
0
0
0
@myfinpoint
MyFin TV
17 hours
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ.#Q1Results #stockmarket #sharemarket #myfintv
Tweet media one
Tweet media two
Tweet media three
Tweet media four
0
0
1
@myfinpoint
MyFin TV
17 hours
ഗിഫ്റ്റ് നിഫ്റ്റി 24,686 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ 58 പോയിന്റ് നേട്ടം. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു പോസിറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു. #nifty #GIFTNIFTY #stockmarket #indianstockmarket #sharemarket #myfintv
Tweet media one
0
0
1
@myfinpoint
MyFin TV
17 hours
കേരളത്തിൽ അഞ്ചു ദിവസം ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ��ില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കടലാക്രമണത്തിനും സാധ്യത. #rainalert #orangealert #yellowalert #myfintv
Tweet media one
0
0
0
@myfinpoint
MyFin TV
1 day
യുക്രെയ്ന്‍ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം. യുക്രെയ്ന്റെ ഡ്രോണ്‍ എണ്ണ സംഭരണശാലയിലെ കൂറ്റന്‍ ഇന്ധന ടാങ്കുകളിലൊന്നില്‍ പതിച്ചതായും ഇതാണ് തീപിടിത്തത്തിനു കാരണമായതെന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Tweet media one
0
0
0
@myfinpoint
MyFin TV
1 day
ഐഫോണ്‍ വില്‍പന വര്‍ധിച്ചതോടെ ഇന്ത്യയില്‍ കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുന്നു. ഈ വര്‍ഷം അവസാനത്തോടെയാണ് കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതെന്ന് സിഇഒ ടിം കുക്ക് വെളിപ്പെടുത്തി. സ്‌റ്റോറുകളുടെ ലൊക്കേഷനുതള്‍ ആപ്പിള്‍ സ്ഥീരീകരിച്ചിട്ടില്ല. #iphone #applestore #apple
Tweet media one
0
0
1
@myfinpoint
MyFin TV
1 day
കുവൈറ്റില്‍ പുതിയ ഇ-വിസ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി. ടൂറിസ്റ്റ് വിസ ഉള്‍പ്പെടെ നാല് തരം വിസകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. എംബസി കയറിയിറങ്ങാതെ വിസ അപേക്ഷ നല്‍കാമെന്നത് ഉപകാരപ്രദമാണ്.
Tweet media one
0
0
0
@myfinpoint
MyFin TV
1 day
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. #rain #rainalert #keralarain #news #newsmalayalam #myfintv
Tweet media one
0
0
1
@myfinpoint
MyFin TV
1 day
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലാണ് സര്‍വീസ്. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് 508 കിലോമീറ്റര്‍ ദൂരത്തില്‍ ട്രെയിന്‍ സഞ്ചരിക്കും.
Tweet media one
0
0
0
@myfinpoint
MyFin TV
1 day
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് 25 % തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസിന്റെ തീരുമാനം ആശങ്ക സൃഷ്ടിയ്ക്കുന്നു.ഈ നീക്കം യുഎസിലേക്കുള്ള ഓട്ടോമൊബൈല്‍ ഘടകങ്ങളുടെയും ടയറുകളുടെയും കയറ്റുമതിയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഓട്ടോമൊബൈല്‍ ഘടകങ്ങളുടെ 27% ടയറുകളുടെ 17% നിലവിലെ കയറ്റുമതി
Tweet media one
0
0
0
@myfinpoint
MyFin TV
1 day
ലോക ഫുട്‌ബോളിലെ ഇതിഹാസതാരം ലയണൽ മെസ്സി ഇന്ത്യയിലെത്തുന്നു. ഡിസംബര്‍ 13 മുതൽ 15 വരെയാണ് പര്യടനം. ഡിസംബര്‍ 14ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കുന്നതിനാണ് മെസ്സി എത്തുന്നത്. സന്ദർശനത്തിൻ്റെ ഭാഗമായി മുംബൈ കൂടാതെ കൊൽക്കത്ത, ഡൽഹി നഗരങ്ങളിലും മെസ്സി എത്തും
Tweet media one
0
0
0
@myfinpoint
MyFin TV
1 day
രാജ്യത്തെ ദേശീയപാതകളിലെ ടോൾ പിരിവ് സുഗമമാക്കുന്നതിനായുള്ള വാർഷിക പാസ് സംവിധാനം ഈ മാസം പതിനഞ്ച് മുതൽ പ്രാബല്യത്തിൽ വരും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ദേശീയ പാതകളിലാണ് ടോൾ നികുതി അടയ്ക്കുന്നതിൽ പ്രധാന മാറ്റം വരാൻ പോകുന്നത്. #FASTag #TollPlaza #NewsUpdate
Tweet media one
0
0
0
@myfinpoint
MyFin TV
1 day
ഫ്രഞ്ച് സ്പോര്‍ട്സ് ഗുഡ്സ് റീട്ടെയ്ലര്‍ ഡെക്കാത്ലോണ്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് വിപണിയില്‍ ഒരു ബില്യണ്‍ ഡോളറിന്റെ വില്‍പ്പന കൈവരിക്കാന്‍ പദ്ധതിയിടുന്നു. ഇന്ത്യയിലെ 55 നഗരങ്ങളിലായി 132 സ്റ്റോറുകളാണ് ഡെക്കാത്‌ലോണിനുള്ളത്.
Tweet media one
0
0
0